നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ഗൾഫ് എയറിന്റെ വിമാനം വൈകി. കൊച്ചി-ബഹറിൻ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വൈകിയത്.
ഇന്നലെ പുലർച്ചെ 4.55ന് കൊച്ചിയിൽനിന്ന് പുറപ്പെടാനായി മുന്നോട്ടു നീങ്ങിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എൻജിനിയർമാർ വിശദമായി പരിശോധിച്ച് തകരാർ പരിഹരിച്ചശേഷം വിമാനം രാവിലെ 8.40ന് കൊച്ചിയിൽനിന്ന് ബഹറിനിലേക്ക് പറന്നു.